Subscribe Us



പൊതുമരാമത്ത് വകുപ്പിൻ്റെ പിടിപ്പുകേടിനു കെട്ടിട ഉടമയുടെ ചിലവിൽ നടപ്പാത മാറ്റി പണിയുന്നു

പാലാ: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൻ്റെ  അനാസ്ഥമൂലം ഉയർത്തി നിർമ്മിച്ച നടപ്പാത ഇടിച്ചു നിരത്തി താഴ്ത്തിപ്പണിയുന്നു. ഈരാറ്റുപേട്ട റൂട്ടിൽ കാനറ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന നടപ്പാതയാണ് താഴ്ത്തി പണിയുന്നത്. അശാസ്ത്രീയമായി പണി കഴിച്ച ഈ നടപ്പാതമൂലം ഈ കെട്ടിടത്തിനു മുന്നിലെ പാർക്കിംഗ് ഏരിയാ കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഉപഭോക്താക്കളും ഏറെ ബുദ്ധിമുട്ടുകയായിരുന്നു. വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുകയായിരുന്നു ഇവിടെ എത്തിയിരുന്ന ഉപഭോക്താക്കൾ.
പൊതു ഖജനാവിലെ പണം ചെലവൊഴിച്ച് അശാസ്ത്രീയമായ നടപ്പാതകൾ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചതു ചൂണ്ടിക്കാട്ടിയാലും നടപടി ഉണ്ടാവില്ല. പൊതുമരാമത്ത് വകുപ്പിൽ അപേക്ഷ നൽകി ഫീസ് അടച്ച് നികുതിദായകൻ തന്നെ അവ നിർമ്മിക്കണമെന്ന വാദമാണ് നിരത്ത് വിഭാഗം ഉയർത്തുന്നത്.
മാസം തോറും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ വരുത്തുന്ന അപാകതകൾക്കു നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. 

Post a Comment

0 Comments