കൊച്ചി: താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അതിജീവതയെന്ന് മഞ്ജു വാര്യർ. അതിജീവതയയ്ക്കു ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഫേസ്ബുക്കിലാണ് മഞ്ജു വാര്യർ ഇക്കാര്യം കുറിച്ചത്. അതിജീവതയ്ക്കൊപ്പമുള്ള മങ്ങിയ ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്ക് പോസ്റ്റ്. വികാരങ്ങൾ യാഥാർത്ഥമാണെന്നും മഞ്ജുവിൻ്റെ കുറിപ്പിൽ പറയുന്നു. പോസ്റ്റു മിനിറ്റുകൾക്കുള്ളിൽ വൈറലായി.
ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ...!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, അത് നിനക്ക് അറിയാമെന്ന് എനിക്കറിയാം. മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.