Subscribe Us



ഡോ ജോ ജോസഫിനു ആത്മധൈര്യം പകർന്ന് പത്മജ വേണുഗോപാൽ രംഗത്ത്

പാലാ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും ജോ ജോസഫിനു ആശംസകളുമായി കോൺഗ്രസ് നേതാവ് പത്മജ വേണഗോപാൽ. 

ജോ ജോസഫിനോടു സ്നേഹവും ബഹുമാനവും ഉണ്ടെന്നു പത്മജ വേണുഗോപാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഡോക്ടർക്കെതിരെ പ്രചരിച്ച വ്യാജ വീഡിയോ സംബന്ധിച്ച തൻ്റെ വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പേ രേഖപ്പെടുത്തിയതാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
പത്മജ വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിൻ്റെ പൂർണ്ണരൂപം താഴെ

ഡോക്ടർ ജോ ജോസഫിനോട് എനിക്ക് സ്നേഹവും ബഹുമാനവും മാത്രം...

 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ  തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയത്തിനായി വീറും വാശിയോടും  കൂടി പാർട്ടി പ്രവർത്തകർ പോരാടാറുണ്ട്.. സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് 
 ട്രോളുകൾ ഉണ്ടാകാറുണ്ട്..
 പക്ഷേ ട്രോളുകളും വാർത്തകളും  ഒരാളുടെ വ്യക്തിത്വത്തെ ആക്രമിക്കുന്ന തരത്തിൽ ആകരുത് എന്നാണ് എന്റെ അഭിപ്രായം..
 ഡോക്ടർക്കെതിരെ  പ്രചരിച്ച  വ്യക്തിഹത്യാപരമായ വ്യാജ വീഡിയോയെപ്പറ്റി എന്റെ വിയോജിപ്പ് ഇലക്ഷന് മുമ്പ് തന്നെ ഞാൻ ധൈര്യ സമേതം പറഞ്ഞിരുന്നു..
ഇലക്ഷന് മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമേ വിജയിക്കാൻ കഴിയൂ... ചിലർ തുടക്കത്തിലേ വിജയിക്കുന്നു... ചിലർ പല പരാജയങ്ങൾക്കു ശേഷം വിജയിക്കുന്നു.. ചിലർക്ക് വിജയിക്കാൻ കഴിയുന്നില്ല.. അതൊക്കെ പല പല കാരണങ്ങൾ കൊണ്ടാവാം..

തെരഞ്ഞെടുപ്പ് പരാജയങ്ങൾ  ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നില്ല..  പ്രവർത്തനങ്ങളിൽ  സത്യസന്ധതയും മാന്യതയും എത്രത്തോളം പുലർത്തുന്നു എന്നുള്ളതാണ് ഒരാളുടെ വ്യക്തിത്വം എന്നത്..

 ഡോക്ടർക്ക് തന്റെ തൊഴിലിൽ വിജയം ആശംസിക്കുന്നു.. തിരക്കിനിടയിലും തന്നാൽ കഴിയുന്ന രീതിയിൽ സാമൂഹ്യരംഗത്തും ഡോക്ടറുടെ പ്രവർത്തനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.. ഡോക്ടർ ജോ ജോസഫിനും കുടുംബത്തിനും എന്റെ എല്ലാവിധ ആശംസകളും.

സ്നേഹത്തോടെ പത്മജ വേണുഗോപാൽ 

Post a Comment

0 Comments