Subscribe Us



ജി എസ് ടി ഭേദഗതി പിൻവലിക്കണം: എം ടി കുര്യൻ

കോട്ടയം:  അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ അടക്കമുള്ള നിത്യ ഉപയോഗ സാധനങ്ങളുടെ വിലയിൽ അഞ്ചു ശതമാനം ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര ഗവൺമെൻറ് നിലപാട് പുനഃ പരിശോധിക്കണമെന്ന് ജനതാദൾ ജില്ലാ പ്രസിഡണ്ട് എം.ടി കുര്യൻ ആവശ്യപ്പെട്ടു. പാർലമെൻറിൽ ഭരണാധികാരികളെ വിമർശിക്കാൻ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയത്  അടിയന്തരാവസ്ഥക്ക് സമമാണെന്നും അദ്ദേഹം പറഞ്ഞു.  സമ്പന്നരെ തലോടുകയും സാധാരണക്കാരെയും ദരിദ്രരെയും ഞെക്കിക്കൊല്ലുകയും ചെയ്യുന്ന മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുവജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് നോബി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമം ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം കെഎസ് രമേശ് ബാബു, ജില്ലാ സെക്രട്ടറി സജീവ് കറുകയിൽ, യുവജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ടോണി കുമരകം, രാജേഷ് എ സി, അനില പിടി,  ജില്ലാ ഭാരവാഹികളായ റെജി വി ആർ, രാഹുൽ രഘുവരൻ, രാജേഷ് ചെങ്ങളം, ലിജോ ജോസ്,പ്രശാന്ത് മോളിക്കൽ ,മനു കെ.പി, റിജോയി വൈക്കം, ഷിബു പാമ്പാടി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments