Subscribe Us



ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടി സ്കൂള്‍ 23, 24 തിയതികളിൽ കൊല്ലത്ത്

കൊല്ലം: ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാനതല പാര്‍ട്ടി സ്കൂള്‍ 23, 24 തിയതികളിൽ കൊല്ലം ജില്ലാക്കമ്മിറ്റി ഹാളില്‍ നടക്കും. ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്യും.

2019-21 കാലയളവില്‍ പുതുതായി പാര്‍ട്ടിയി ല്‍ ചേര്‍ന്ന് വിവിധ തലങ്ങളില്‍ ഭാരവാഹികളായവര്‍ക്ക് വേണ്ടിയിട്ടാണ് പാര്‍ട്ടി സ്കൂള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന പാര്‍ട്ടി ദേശീയ കൌണ്‍സില്‍ അംഗീകരിച്ച പാര്‍ട്ടി ഭരണഘടനാ ഭേദഗതികളും പാര്‍ട്ടി പതാകയില്‍ നിന്നും അരിവാളും ചുറ്റികയും ഒഴിവാക്കിയതിന്റെ ആവശ്യകതയും, പാര്‍ട്ടി ചരിത്രവും പ്രസക്തിയും പാര്‍ട്ടി സ്കൂളില്‍ വിശദീകരിക്കും. വിവിധ ജില്ലകളില്‍ നിന്നുമായി 100 പ്രതിനിധികള്‍ പങ്കെടുക്കും.

സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ടി. മനോജ്‌കുമാര്‍  അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പ്രകാശ്‌ മൈനാഗപ്പള്ളി, സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗങ്ങളായ കളത്തില്‍ വിജയന്‍, ബി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകളും നേരും. 

2023 ഫെബ്രുവരി 23 മുതല്‍ 26 വരെ തെലുങ്കാനയിലെ ഹൈദരാബാദില്‍ വച്ചു നടക്കുന്ന പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാ സമ്മേളനങ്ങളുടെ നടത്തിപ്പുരീതികളും കമ്മറ്റികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന സൂക്ഷ്മപരിശോധനകളും പാര്‍ട്ടി സ്കൂളില്‍ ചര്‍ച്ചയാവും.

Post a Comment

0 Comments