Subscribe Us



കനത്തമഴ, ഉരുൾപൊട്ടൽ: മൂന്നിലവ് ടൗണിൽ വെള്ളം കയറി; നിലവിൽ പാലായിൽ സ്ഥിതി ശാന്തം

പാലാ: കനത്ത മഴയെത്തുടർന്നു പാലായുടെ കിഴക്കൻ പ്രദേശമായ മേലുകാവ് മേച്ചാലിൽ ഉരുൾപൊട്ടി. ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ടതായി അഭ്യൂഹമുയർന്നു.  ഉരുൾപൊട്ടലിനെത്തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറി. ടൗണിൽ രണ്ടടിയോളം വെള്ളം ഉയർന്നിരുന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിൽ ആറ്റിലും ജലനിരപ്പ് ഉയരുകയാണ്.
മേലുകാവ് കാഞ്ഞിരംകവല മെച്ചാൽ റോഡിൽ മോസ്കോ, വാളകം പള്ളികവല എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.
കവനശേരിപറമ്പിൽ വലിയ കല്ല് റോഡിൽ വീണു. മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

കനത്തമഴ: ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ

പാലാ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനിൽക്കുന്നതിനാൽ ആളുകൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 
ഏത് അടിയന്തിര ഘട്ടവും നേരിടാൻ തയ്യാറായി ഇരിക്കാൻ റവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലാ കളക്ടർ, പാലാ ആർ ഡി ഒ, മീനച്ചിൽ തഹസീൽദാർ എന്നിവർക്കു മാണി സി കാപ്പൻ നിർദ്ദേശം നൽകി. മിനി സിവിൽ സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ 04822 212325 എന്ന കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും എം എൽ എ അറിയിച്ചു.

Post a Comment

0 Comments