Subscribe Us



ഇൻ്റർനെറ്റ് യുഗത്തിലും വായനശാലകൾക്കു പ്രസക്തി: മാണി സി കാപ്പൻ

കുടക്കച്ചിറ: ഇൻ്റർനെറ്റ് യുഗത്തിലും  വായനശാലകൾക്കു പ്രസക്തി ഉണ്ടെന്നു  മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രം പബ്ലിക് ലൈബ്രറി, തെള്ളകം അഹല്ല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രാചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. വായനശാലകൾ അറിവിൻ്റെയും സൗഹൃദത്തിൻ്റെയും വേദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ചു ബിജു അധ്യക്ഷത വഹിച്ചു. ഫാ മാത്യു കാലായിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ  സിന്ധുമോൾ ജേക്കബ്, ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ്‌ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സീന ജോൺ, പഞ്ചായത്ത് മെമ്പർ സാജു വെട്ടത്തേട്ട്, ആഗസ്റ്റിൻ കരിശ്ശേരിൽ, ലൈബ്രറി പ്രസിഡന്റ്‌ അബ്രാഹം ജോസഫ്, വത്സരാജൻ വെള്ളാമ്പായിൽ എന്നിവർ പ്രസംഗിച്ചു. 
മരങ്ങാട്ടുപള്ളി മെഡികെയർ ലാബോർട്ടറിയുടെ സഹകരണത്തോടെ സൗജന്യ ബിപി, ഷുഗർ, രക്ത ഗ്രൂപ്പ്  നിർണ്ണയം എന്നിവയും നടത്തി.

Post a Comment

0 Comments