Subscribe Us



പി സി ജോർജിൻ്റെ ഭാര്യയുടെ ശാപം ചർച്ചയാകുന്നു; സർക്കാർ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ

ഈരാറ്റുപേട്ട: "എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും'' പി സി ജോർജിന്റെ ഭാര്യ ഉഷ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ്. ഒരു കേസിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തിയശേഷം മറ്റൊരു കേസിൽ പി സി ജോർജ്ജിനെ  അറസ്റ്റു ചെയ്തതിനെത്തുടർന്നു പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട് വികാരഭരിതയായി സംസാരിക്കവെയാണ് ഉഷ ജോർജ് ഇക്കാര്യം പറഞ്ഞത്.  

തീർത്തും അപ്രതീക്ഷിത നീക്കമായിരുന്നു പോലീസിൻ്റെത്. ചോദ്യം ചെയ്യലിന് പി സി ജോർജ് എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതി പരാതിയുമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തുന്നതും  പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും. പിന്നാലെ പി സിയെ അറസ്റ്റും ചെയ്യുകയും ചെയ്തു. 

ഇത് അറിഞ്ഞതോടെയാണ് വികാരത്തോടെ പിണറായി സർക്കാരിനെ ചാനൽ ക്യാമറയ്ക്കു മുമ്പിൽ പി സി യുടെ ഭാര്യ ഉഷ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.  സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ഏതായാലും ജോർജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്പൻ രാഷ്ട്രീയ വിവാദം എത്തി. ഭരണ ശിൽപ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാൻ തള്ളി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. സമാനതകളില്ലാത്ത രീതിയിൽ ജനരോഷം ഉയർന്നു. അതിനെ നാക്കു പിഴയായി സിപിഎം പിബി അംഗം എംഎ ബേബിയും സമ്മതിച്ചു. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും എന്ന പ്രസ്താവനയും ചർച്ചയാകുന്നത്.

Post a Comment

0 Comments