Subscribe Us



കാണാതായ വിദ്യാർത്ഥി തിരിച്ചെത്തി

പാലാ: ഭരണങ്ങാനത്തു നിന്നും രാവിലെ കാണാതായ വിദ്യാർത്ഥി പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നതിനിടെ  തിരിച്ചെത്തി. രാത്രി എട്ടരയോടെയാണ് വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14)  തിരിച്ചെത്തുകയായിരുന്നു. ഭരണങ്ങാനത്ത് തിരിച്ചെത്തിയ ജോയിൻ പളളിയിൽ എത്തുകയായിരുന്നു. ഇതേത്തുടർന്നു പള്ളി അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഭരണങ്ങാനത്തേയ്ക്കു തിരിച്ചു.

വിദ്യാർത്ഥിയെ കാണാതായതു സംബന്ധിച്ചു പരാതി ലഭിച്ച ഉടൻ എസ് ഐ ഷാജി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണമാണ് നടത്തിവന്നത്. മേഖലയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചൂണ്ടച്ചേരി റോഡിലേക്ക് നീങ്ങിയതായി കണ്ടെത്തിയിരുന്നു. തുടർന്നു സി സി ടി വി കൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കിട്ടിയില്ല. ഇതോടെ സമീപ പ്രദേശങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നു പോലീസ് അനുമാനിച്ചു. ഇതിനിടെയാണ് വിദ്യാർത്ഥി തിരിച്ചെത്തിയത്.

Post a Comment

0 Comments