പാലാ: സ്കൂളിൽ നിന്നും കാണാതായ വിദ്യാർത്ഥിയെക്കുറിച്ചു സൂചനകൾ ലഭിച്ചു. സ്കൂളിലെത്തിയ ശേഷം വാഷ് റൂമിൽ കയറി വസ്ത്രം മാറിയ ശേഷമാണ് സ്ഥലം വിട്ടതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. നീലകളർ ഷർട്ടും കറുത്ത പാൻ്റും ആണ് ധരിച്ചിട്ടുള്ളതെന്നു സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കറുത്ത തൊപ്പിയും ധരിച്ചിട്ടുണ്ട്. കൈയ്യിൽ ബാഗും ഉണ്ട്. തുടർന്നു ചൂണ്ടച്ചേരി റൂട്ടിലൂടെ നീങ്ങിയതായി ദൃശ്യങ്ങളിൽ ഉണ്ട്. ഇതിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എസ് ഐ ഷാജി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14) വിനെ ഇന്ന് രാവിലെ 8.30തോടെ സ്കൂളിൽ വന്ന ശേഷം കാണാതായത്. വീട്ടിലെ 40000 രൂപയോളം കുട്ടിയുടെ കൈയിൽ ഉള്ളതായും അറിയുന്നു. വസ്ത്രങ്ങളും കൈയ്യിൽ കരുതിയിട്ടുള്ളതായി പറയപ്പെടുന്നു. സ്കൂളിൽ വന്ന ശേഷം വസ്ത്രം മാറിയാണ് പോയതെന്നു കരുതുന്നു.
ഫ്രീ ഫയർ ഗെയിം കളിക്കാൻ ഫോൺ നൽകണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നു. സഹോദരങ്ങൾക്കു ഫോൺ ഉള്ള കാര്യം നിരന്തരം വീട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പത്താം ക്ലാസ് പാസ്സായ ശേഷം ഫോൺ വാങ്ങി നൽകാമെന്നു വീട്ടുകാർ പറഞ്ഞിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.