പാലാ: അന്യദേശത്തുള്ളവർ കക്കൂസ് മാലിന്യം തള്ളാനുള്ള ഇടമായി പാലായെ കാണുമ്പോൾ നമുക്ക് കുറയ്ക്കാനാവുമോ. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ന്യൂ മുനിസിപ്പൽ കോംപ്ലെക്സിലെ കക്കൂസ് ടാങ്ക് നിറഞ്ഞു കവിഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. റിവർവ്യൂ റോഡിലൂടെയാണ് ഇത് പൊട്ടിയൊലിക്കുന്നത്. ഇത് സംബന്ധിച്ചു സമീപത്തുള്ള വ്യാപാരികൾ പരാതികൾ ഉന്നയിച്ചുവെങ്കിലും നടപടി സ്വീകരിക്കാൻ നഗരസഭ ഇതുവരെ തയ്യാറായിട്ടില്ല.
മുനിസിപ്പൽ കോംപ്ലെക്സിൽ നിന്നും ഒഴുകി സമീപത്തെ കെട്ടിടത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയെത്തുകയാണ്. ഇനിയും ഇതു തുടർന്നാൽ മീനച്ചിലാറ്റിലേക്ക് ഒഴുകി ഇറങ്ങും.
കൃത്യമായി പരിപാലനം ഇല്ലാത്തതാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാവാൻ ഇടയാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്നം ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിനെതിരെ പ്രതിഷേധമുയർന്നു.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കൽ, ജില്ലാ പ്രസിഡന്റ് പ്രിൻസ് വി സി, യൂണീറ്റ് പ്രസിഡന്റ് സജി രചന, ജോമി ഫ്രാൻസിസ്, അയ്യപ്പൻ ഐശ്വര്യാ, ബെന്നി മൈലാടൂർ എന്നിവർ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.