കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഗ്ലോബൽ അക്കാദമിക് കാർണിവൽ യൂനോയ 2023ന് കോട്ടയത്ത് തുടക്കമായി. ഉന്നത പഠന ഗവേഷണ മേഖലകളിലെ നൂതന സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന ഒന്നാണ് ഈ അക്കാദമിക് കാർണിവൽ. പ്രധാന വേദിയായ മാമൻ മാപ്പിള ഹാളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
കാർണിവലിൻ്റെ ഭാഗമായി സീപാസ്ൻ്റേ സ്ക്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ സംഘടിപ്പിക്കുന്ന മെഡിക്കൽ എക്സിബിഷൻ 'മെഡ്എക്സ് ' ബസേലിയസ് കോളേജിൽ ആരംഭിച്ചു. എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് ഉത്ഘാടനം ചെയ്തു. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ കീഴിലുള്ള 12 ഡിപാർട്ടുമെന്റുകൾ സംയുക്തമായി ആണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. ആശുപത്രിഅഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഡോക്യുമെന്റേഷൻ,ഡിഎംഒ ഓഫീസ്,മെഡിക്കൽ ലബോറട്ടറി സാങ്കേതികവിദ്യ,
നഴ്സിംഗ് മെഡിക്കൽ റേഡിയോളജിക്കൽ സാങ്കേതികവിദ്യ,ഫിസിയോതെറാപ്പി, മെഡിക്കൽമൈക്രോബയോളജി,മെഡിക്കൽ ബയോകെമിസ്ട്രി,ഫാർമസി,മെഡിക്കൽ അനാറ്റമി,ശരീരശാസ്ത്രം തുടങ്ങിയവയാണ് വിവിധ വകുപ്പുകൾ. വിവിധ കോളജുകളിൽ നിന്നും നിരവധി വിദ്യാർത്ഥികലാണ് എക്സിബിഷൻ സന്ദർശിക്കാൻ എത്തിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.