Subscribe Us



പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവ് വോട്ട് അസാധുവാക്കി; പ്രതിപക്ഷ അനൈക്യം മറനീക്കി പുറത്തു വന്നു

പാലാ: പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ ഭരണമുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കൊപ്പം പ്രതിപക്ഷത്തും ഭിന്നിപ്പ്. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായ പ്രൊഫ സതീഷ് ചൊള്ളാനിയുടെ വോട്ട് അസാധുവാക്കി. പേരെഴുതാതെയും ഒപ്പ് വയ്ക്കാക്കാതെയും ബാലറ്റ് പേപ്പർ സമർപ്പിച്ചതാണ് വോട്ട് അസാധുവാകാൻ കാരണം. പ്രതിപക്ഷത്തെ ജിമ്മി ജോസഫ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. 

കോൺഗ്രസിലെ വി സി പ്രിൻസ് ആയിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. പ്രിൻസിന് വോട്ടു രേഖപ്പെടുത്തണമെന്ന് സി സി പ്രസിഡൻറ് നാട്ടകം സുരേഷ് വിപ്പ് നൽകിയിരുന്നു. ഇതു മറികടന്നാണ് സതീഷ് ചൊള്ളാനി വോട്ട് അസാധുവാക്കിയത്.

കടുത്ത അഭിപ്രായ ഭിന്നിപ്പുകൾക്കിടയിലും ഭരണപക്ഷം ഒറ്റക്കെട്ടായി നിന്നപ്പോൾ പ്രതിപക്ഷത്തെ ഐക്യമില്ലായ്മ മറനീക്കി പുറത്തുവന്നു. വരും ദിവസങ്ങളിൽ വോട്ട് അസാധുവാക്കിയ നടപടി പ്രതിപക്ഷത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുറപ്പായി.

Post a Comment

0 Comments