Subscribe Us



അസാധു വോട്ട്: ഖേദം പ്രകടിപ്പിച്ച് പ്രൊഫ സതീശ് ചൊള്ളാനി

പാലാ: പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ തൻ്റെ വോട്ട് അസാധു ആകാൻ ഇടയായതിൽ ഖേദപ്രകടനവുമായി പ്രതിപക്ഷ നേതാവ് പ്രൊഫ സതീശ് ചൊള്ളാനി. തൻ്റെ ജാഗ്രത ക്കുറവാണ് ഒപ്പു രേഖപ്പെടുത്താൻ കഴിയാതെ പോയെതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രൊഫ സതീശ് ചൊള്ളാനിയുടെ കുറിപ്പ്

നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായതുമായി  ബന്ധപ്പെട്ട പ്രൊഫ. സതീശ് ചൊള്ളാനിയുടെ  വിശദീകരണം.

 ബഹുമാന്യരെ,

ഇന്ന് പാലാ നഗരസഭയിൽ നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞാൻ രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കിയിരുന്നു.  എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഒരു ജാഗ്രത കുറവ് മൂലമാണ് വോട്ട് അസാധുവായത്.  പാർട്ടി വിപ്പനുസരിച്ച്  എന്റെ സഹപ്രവർത്തകനായ  വി സി പ്രിൻസിനു വേണ്ടി വോട്ട് കൃത്യമായി രേഖപ്പെടുത്തിയെങ്കിലും ബാലറ്റ് പേപ്പറിന്റെ മറുവശത്ത് ഞാൻ ഒപ്പു രേഖപ്പെടുത്തുവാൻ മറന്നു പോയി.  ഈ സാങ്കേതിക കാരണത്താൽ ആണ് വോട്ട് അസാധുവായത്.  മനപ്പൂർവമായി ചെയ്തതല്ല എങ്കിൽ കൂടിയും  പാർലമെന്ററി പാർട്ടി ലീഡർ  എന്ന നിലയിൽ മറ്റുള്ളവരെക്കാൾ കൂടുതൽ ഉത്തരവാദിത്വം വഹിക്കുന്ന ഞാൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്ന യാഥാർത്ഥ്യവും അംഗീകരിക്കുന്നു.  ഇത്തരത്തിൽ നിർഭാഗ്യകരമായ ഒരു അവസ്ഥയുണ്ടാകുവാൻ ഇടയാക്കിയതിൽ ഞാൻ അതിയായി ഖേദിക്കുന്നു.  പാർട്ടിയോടും സഹപ്രവർത്തകരോടും ക്ഷമ പറയുന്നു.

 വിശ്വസ്തതയോടെ,

പ്രൊഫ. സതീശ് ചൊള്ളാനി.

പാലാ
19/01/2022


Post a Comment

0 Comments