പാലാ: അറിവും അവസരങ്ങളും ലഭിക്കുമ്പോൾ യുവജനങ്ങൾ രാജ്യപുരോഗതിക്കു പ്രേരകശക്തിയായി മാറുമെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
ആസാദി കാ അമൃതോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ നടത്തിയ ദേശീയഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും എൻ സി സി കേഡറ്റുമായ അനഘ രാജു, ജെ ഇ ഇ മെയിൻ പരീക്ഷയിൽ നൂറ് പെർസെൻ്റൈൽ സ്കോർ നേടിയ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ വിദ്യാർത്ഥി ആഷിക് സ്റ്റെനി എന്നിവർക്കു എം എൽ എ എക്സലൻ്റ് അവാർഡു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ശക്തമായ പ്രചോദനവും ഇച്ഛാശക്തിയും വളർത്തിയെടുക്കുന്നതിനുള്ള ഏറ്റവും മൂല്യവത്തായ മാനവവിഭവസമ്പത്താണ് യുവാക്കളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽഫോൻസാ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ ഡോ ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ് തോമസ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, മഹാത്മാഗാന്ധി നാഷണൽ ചെയർമാൻ എബി ജെ ജോസ്, ഡോണാ റോസ് മാത്യു, മാളവിക ജി രമേശ്, സ്റ്റെനി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.