ഹൈദ്രാബാദ്: ഓൾ ഇന്ത്യാ ഫേർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിയായി മലയാളിയായ ജി ദേവരാജൻ തിരഞ്ഞെടുക്കപ്പെട്ടു. ഹൈദ്രാബാദിൽ നടക്കുന്ന ഫോർവേർഡ് ബ്ലോക്ക് 19 മത് പാർട്ടി കോൺഗ്രസാണ് ജി ദേവരാജനെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നരേൻ ചാറ്റർജിയാണ് ദേശീയ ചെയർമാൻ.
നിലവിൽ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു കൊല്ലം സ്വദേശിയായ ദേവരാജൻ. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷ ദേശീയവാദ രാഷ്ട്രീയ സംഘടനയാണ് ഓൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക്. 1938 ൽ നേതാജി സുബാഷ് ചന്ദ്ര ബോസാണ് പാർട്ടി സ്ഥാപിച്ചത്.
ഇടതുപക്ഷ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഫോർവേർഡ് ബ്ലോക്കിനെ കേരളത്തിലെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിൽ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയാണ് കേരളത്തിൽ ഫോർവേർഡ് ബ്ലോക്ക്. പശ്ചിമ ബംഗാളിലടക്കം ഇടതുപക്ഷം അധികാരത്തിൽ ഉണ്ടായിരുന്ന കാലഘട്ടങ്ങളിൽ ഭരണത്തിൽ ഫോർവേർഡ് ബ്ലോക്കിന് പങ്കാളിത്തമുണ്ടായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.