Subscribe Us



ഡോ സണ്ണി മാത്യു വെട്ടത്തിൻ്റെ പിതാവ് വി ഒ മത്തായി (94) നിര്യാതനായി

പാലാ: ഡോ സണ്ണി മാത്യു വെട്ടത്തിൻ്റെ പിതാവ് ഇടമറ്റം കെ ടി ജെ എം ഹൈസ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ എലിക്കുളം വെട്ടത്ത് വി ഒ മത്തായി (94) നിര്യാതനായി.

ഭൗതികശരീരം നാളെ ശനിയാഴ്ച (25/02/2023) വൈകിട്ട് 5ന് പാലാ അരുണാപുരത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ 26 ന് ഞായറാഴ്ച രണ്ടു മണിക്ക് ആരംഭിക്കുന്നതും തുടർന്ന്  3 മണിക്ക് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കാരം നടത്തുന്നതുമാണ്.

ഭാര്യ: മരങ്ങാട്ടുപള്ളി പന്നിക്കോട്ട് കുടുംബാംഗമായ പരേതയായ അന്നക്കുട്ടി മാത്യു.

മക്കൾ: മോളി മാത്യു (റിട്ടയേർഡ് അധ്യാപിക, എസ് എം എച്ച് എസ് കാളിയാർ), ഡോ ജോണി മാത്യു (ഐ ബി എം എഞ്ചിനീയർ, യു എസ് എ), ഡോ സണ്ണി മാത്യു (ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റൽ, പാലാ), മേഴ്സി മാത്യു (റിട്ടയേർഡ് പ്രിൻസിപ്പൽ, ജെ ജെ എം എം എച്ച് എസ് എസ്, ഏന്തയാർ), ഡോ ജിൻസി മാത്യു (റേഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി)

മരുമക്കൾ: പി ജെ ജോർജ്, പാലിയത്ത് (റിട്ടയേർഡ് അധ്യാപകൻ, ഐ എം എച്ച് എസ്, കലൂർ), മിനി ജോണി, ശങ്കൂരിക്കൽ, ചങ്ങനാശ്ശേരി (യു എസ് എ), ഡോ ബിന്നി സണ്ണി, പുലിക്കോട്ടിൽ, തൃശൂർ (ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റൽ, പാലാ), ഡോ ബേബി തോമസ് വടക്കേട്ട്, പാറത്തോട് (റിട്ടയേർഡ് പ്രൊഫസർ എസ് ഡി കോളജ്, കാഞ്ഞിരപ്പള്ളി), ഡോ ജോജോ വി ജോസഫ്, വാട്ടപ്പള്ളിൽ (സർജിക്കൽ ഓങ്കോളജിസ്റ്റ്, കാരിത്താസ്, കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ).

വി ഒ മത്തായിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.

Post a Comment

0 Comments