പാലാ: തൊടുപുഴ റൂട്ടിൽ ഞൊണ്ടി മാക്കൽ ഭാഗത്ത് ബൈക്കിൽ ഇന്നോവാ കാർ ഇടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരണമടഞ്ഞു. ദിശതെറ്റി ബൈക്കിൽ ഇടിച്ചു മറിഞ്ഞ ഇന്നോവാകാർ തലകീഴായി മറിഞ്ഞു. ബൈക്കിൻ്റെ മുൻഭാഗം നിശേഷം തകർന്നു തരിപ്പണമായി. ബൈക്ക് യാത്രികരിലൊരാളായ ജിസ്‌മോനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ സംഭവം.കുറവിലങ്ങാട് സ്വദേശികളാണ് ബൈക്ക് യാത്രികർ.
ഇന്നോവായുടെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടസ്ഥലത്തു നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.