പാലാ: അമിത വേഗതയിൽ പാഞ്ഞ ഇന്നോവ കാർ ബൈക്കിലിടിച്ചതിനെ തുടർന്നു യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ ഇന്നോവാ കാർ ഓവർ സ്പീഡിന് ഗതാഗത വകുപ്പിൻ്റെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം.
ഇന്ന് ഉച്ചയ്ക്ക് തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപമാണ് ദാരുണ അപകടം നടന്നത്. അമിത വേഗതയിൽ പാഞ്ഞ KL 10 AW 2277 മലപ്പുറം രജിസ്ട്രേഷനുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. ആമിന വേങ്ങത്ത് c/o ഇസ്മയിൽ മുഹമ്മദ് കോരൻകണ്ടൻ പൂക്കോട്ടൂർ പി ഒ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഇന്നോവയാണ് ഒരു യുവാവിൻ്റെ ജീവനെടുക്കുകയും മറ്റൊരാളെ ഗുരുതരമായ പരുക്കേൽപ്പിക്കുകയും ചെയ്തത്. കുറവിലങ്ങാട് പകലോമറ്റം തട്ടാരുതറപ്പിൽ ടി ജി ബാബുവിൻ്റെ മകൻ ബിമൽ ബാബുവാണ് കൊല്ലപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തകർന്നു തരിപ്പണമായി. ഇന്നോവാക്കാർ തലകീഴായി മറിയുകയും ചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ വേഗതാ ലംഘനത്തിന് എറണാകുളം ആർടിഓ ആണ് ഈ വാഹനത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.