പാലാ: ആതുരശുശ്രൂഷയുടെ പ്രതീകമാണ് പാലാ മരിയൻ മെഡിക്കൽ സെൻ്ററെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
മരിയൻ മെഡിക്കൽ സെൻ്ററിൻ്റെ സുവർണ്ണ ജൂബിലി ആഘോഷസമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മരിയൻ സെൻ്ററിൻ്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ന്യൂറോപതി പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ഡോ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായിരുന്നു.
ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അസിസ്റ്റൻ്റ് മദർ ജനറാൾ ഡോ സിസ്റ്റർ റോസ് അനിത, റവ ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ മാത്യു തോമസ്, പ്രൊഫ സണ്ണി വി സക്കറിയ, സിസ്റ്റർ ഡോ ഗ്രെയ്സ് മുണ്ടപ്ലാക്കൽ, സിസ്റ്റർ ഷെർളി ജോസ്, സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.