Subscribe Us



കവീക്കുന്ന് സെന്റ്‌ എഫ്രേംസ് യു പി സ്കൂളിന്റെ 99 മത് വാർഷിക ഉദ്ഘാടനവും ശതാബ്ദി ഉദ്ഘാടനവും നടത്തി

കവീക്കുന്ന്: കവീക്കുന്ന് സെന്റ്‌ എഫ്രേംസ് യു പി സ്കൂളിന്റെ 99 മത് വാർഷിക ഉദ്ഘാടനവും  ശതാബ്ദി ഉദ്ഘാടനവും സംയുക്തമായി നടത്തി. വാർഷികാഘോഷത്തിന്റെയും ശതാബ്ദി ആരംഭത്തിന്റെയും ഭാഗമായി പ്രൗഢോജ്ജ്വലമായ  സമ്മേളനവും കാര്യപരിപാടികളും സംഘടിപ്പിച്ചു. 

വാർഷിക ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോയും ശതാബ്ദി ഉദ്ഘാടനം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ ഫാ ബർക്കുമാൻസ് കുന്നുംപുറവും നിർവ്വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സെലീന കെ എ സ്വാഗതമാശംസിച്ച സമ്മേളനത്തിൽ പാലാ എ ഇ ഒ ശ്രീകല കെ ബി മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ റവ ഫാ ജോസഫ് വടകര അദ്ധ്യക്ഷ പ്രസംഗവും  നടത്തി.  

പാലാ മുൻസിപ്പൽ കൗൺസിലർമാരായ ജോസ് ജെ. ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി തോട്ടത്തിൽ, മുൻ മുൻസിപ്പൽ കൗൺസിലർ ആൻ്റണി മാളിയേക്കൽ, ഡോ തോമസ് ജോസഫ് പൊരുന്നോലിൽ പി ടി എ പ്രസിഡന്റ് പ്രിൻസ് ജോർജ്ജ് ചാത്തനാട്ടുകുന്നേൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

പ്രസ്തുത സമ്മേളനത്തിൽ ബിഷപ്പ് മാർ ജോസഫ് മുകാല സന്നിഹിതനാകുകയും സ്കോളർഷിപ്പ് വിതരണം നിർവ്വഹിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജിനോ ജോർജ്ജ് കൃതജ്ഞതയർപ്പിച്ചു. 

തുടർന്ന് കുട്ടികളുടെ വർണാഭവും വിപുലമായ കലാപരിപാടികൾ അരങ്ങേറി. ക്ഷണിക്കപ്പെട്ട മറ്റുനിരവധി അതിഥികളും  സമീപവാസികളും സമ്മേളനത്തിലും ആഘോഷത്തിലും പങ്കുചേർന്നു.

Post a Comment

0 Comments