Subscribe Us



പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന റെഡ് സിന്തറ്റിക് റബ്ബർ മോഷ്ടിച്ചതായി പരാതി

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്ന 'റെഡ് സിന്തറ്റിക് റബ്ബർ' മോഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കണെമെന്ന് നഗരസഭയ്ക്ക് പരാതി. പന്തനാനിയിൽ അരുൺ കെ ആണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. സിന്തറ്റിക് ട്രാക്ക് നിർമ്മാണ സമയത്ത് മിച്ചം വന്ന റെഡ് സിന്തറ്റിക് റബ്ബർ 20 ചാക്കുകളിൽ നിറച്ച് സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരുന്നു. ട്രാക്കിനു കേടുപാടുകൾ വരുമ്പോൾ ഉപയോഗപ്പെടുത്താനായിരുന്നു ഇത്. എന്നാൽ ഇവ മോഷ്ടിക്കപ്പെട്ടതായി അരുണിൻ്റെ പരാതിയിൽ പറയുന്നു. സ്റ്റേഡിയം സംരക്ഷണവുമായി ബന്ധപ്പെട്ടവരാണ് ഇതിനു പിന്നിലെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സർക്കാർ വക പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതി നൽകിയിട്ടും നഗരസഭ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.

Post a Comment

0 Comments