Subscribe Us



പാലാക്കാരുടെ വഴിതടയാൻ ചാഴികാടൻ; വഴി തടയലിനു വഴിയൊരുക്കാൻ നഗരസഭ

പാലാ: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പേ സിറ്റിംഗ് എം പി യും ഇടതു സ്ഥാനാർത്ഥിയുമായ തോമസ് ചാഴികാടൻ പാലാക്കാരുടെ വഴി തടയുന്നു. പാലാ നഗരസഭാ ടൗൺ ഹാളിനു മുന്നിലാണ് കാൽനടയാത്രകർക്കു നടക്കാനാവാത്തവിധം നടപ്പാത കയ്യേറി ചാഴികാടൻ്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇടതു കൺവൻഷനോടനുബന്ധിച്ചാണ് വഴി തടഞ്ഞ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പാലാ നഗരത്തിലെ പലയിടങ്ങളിലും സിറ്റിംഗ് എം പി യുടെ ബോർഡ് വഴിയിൽ തടസ്സമായി സ്ഥാപിച്ചിട്ടുണ്ട്. 

ഇതുമൂലം കാൽനടയാത്രികർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. അനധികൃത പാർക്കിംഗുകളും സ്ഥലപരിമിതികളുംമൂലം കാൽനട ദുസ്സഹമായ പാലായിലെ നടപ്പാതകൾ കൈയ്യേറി ബോർഡുകൾ സ്ഥാപിച്ചതോടെ ആളുകൾ ദുരിതത്തിലായി. മറ്റു സ്ഥാനാർത്ഥികളും ഇതിനു പിന്നാലെ ബോർഡുകൾ സ്ഥാപിക്കാൻ തുടങ്ങിയാൽ കാൽനടയാത്രികരുടെ ദുരിതം ഇരട്ടിക്കും.

ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട നഗരസഭയാകട്ടെ കുറ്റകരമായ മൗനം പാലിക്കുകയാണ്. യാത്രികർക്കു തടസ്സമായി സ്ഥാപിച്ചിരിക്കുന്ന മുഴുവൻ ബോർഡുകളും  അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments