Subscribe Us



പ്രവിത്താനത്ത് അലക്ഷ്യമായി മെയിൻ റോഡിലേയ്ക്ക് ഇറങ്ങിയ വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് അപകടം

പ്രവിത്താനം: പ്രവിത്താനത്തിന് സമീപം അല്ലപ്പാറയിലെ സ്വകാര്യ പെട്രോൾ പമ്പിനു മുന്നിൽ നടന്ന വാഹനാപകടം. പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ചതിനു ശേഷം അലക്ഷ്യമാക്കി പുറത്തേയ്ക്ക് ഇറങ്ങിയ മാരുതി വാഹനമാണ് അപകടത്തിനു വഴിതെളിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.ഹൈവേ റൂട്ടിലൂടെ വന്ന ഇന്നോവാ വാഹനം ബ്രേക്ക് ചെയ്തതിൻ്റെ അടയാളം റോഡിൽ മീറ്ററുകളോളം ദൂരത്തിൽ കാണാം. 
മാരുതിയുടെ എയർബാഗുകൾ പുറത്തേയ്ക്കു വന്നു. ആർക്കും കാര്യമായ പരുക്കുകളില്ല.അപകടത്തെത്തുടർന്നു ഈ മേഖലയിൽ ഗതാഗത തടസ്സം നേരിട്ടു. ഇരു വാഹനങ്ങളും റോഡിൽ നിന്നും മാറ്റിയിടാനാവാത്തവിധം തകരാറിലായതാണ് ഗതാഗത തടസ്സം നേരിടാൻ കാരണം.  

Post a Comment

0 Comments