Subscribe Us



റബർ കൃഷിയിൽ നിന്നും പിൻവാങ്ങുന്ന കേരളത്തിലെ റബ്ബർ കർഷകരുടെ സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് റബർ ബോർഡ് ചെയർമാൻ ഡോ സവാർ ധനാനിയ

കോട്ടയം: റബർ കൃഷിയിൽ നിന്നും പിൻവാങ്ങുന്ന കേരളത്തിലെ റബ്ബർ കർഷകരുടെ സമീപനത്തിൽ റബർ ബോർഡ് ചെയർമാൻ  ഡോ. സവാർ ധനാനിയ ആശങ്ക പ്രകടിപ്പിച്ചു.

ചെയർമാൻ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ശേഷം വിടവാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു ആശങ്ക അദ്ദേഹം പങ്കുവെച്ചത്. റബർകൃഷി പരിമിതമായ രീതിയിൽ എങ്കിലും തുടരണമെന്ന് അദ്ദേഹം കേരളത്തിലെ റബർ കർഷകരോട്  അഭ്യർത്ഥിച്ചു

ഇന്ത്യയിലെ റബ്ബർ കൃഷിയുടെ തറവാട് കേരളമാണ്. നല്ല  കൃഷി രീതിയാണ് കേരളത്തിലേത്. മറ്റു വിളകളിലേക്ക് തിരിയാനുള്ള കർഷകരുടെ പ്രവണത നല്ലതല്ല. റബർ വില വീണ്ടും ഉയർന്നു തുടങ്ങിയിരിക്കുന്നു. നല്ലയിനം സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തിന് നല്ല സാധ്യതയാണ് ഉള്ളത്. അതുകൊണ്ടുതന്നെ പുതിയ  
റബർ ഇനങ്ങൾ നട്ടുപിടിപ്പിച്ച് റബ്ബർ കൃഷിയിലേക്ക് മടങ്ങി വരണം. അത് രാജ്യത്തിൻറെ അഭിവൃദ്ധിക്ക് അനിവാര്യമാണ്.

റബർ ബോർഡ് കൃഷിക്കായി വലിയ പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അത് പ്രയോജനപ്പെടുത്തണം.

അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി
നാട്ടിലേക്ക് മടങ്ങിയ ചെയർമാനെ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എൻ.ഹരി ഗസ്റ്റ് ഹൗസിൽ എത്തിയാത്രയാക്കി. അദ്ദേഹത്തിൻറെ മികച്ചതും ആത്മാർത്ഥവുമായ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Post a Comment

0 Comments