നെല്ലാപ്പാറ: തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽപ്പെട്ട് മറിഞ്ഞ് നിരവധിയാളുകൾക്ക് പരുക്ക്. ബാംഗ്ലൂരിൽ നിന്നും തിരുവല്ലായ്ക്കു വരുകയായിരുന്ന സൂരജ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബാരിക്കേസിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായതായി ദൃക്സാക്ഷികൾ പറഞ്ഞു. കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പ്രദേശത്ത് കനത്തമഴയുണ്ടായിരുന്നു. ബസിൻ്റെ ടയറുകൾ തേഞ്ഞ് നൂൽ തെളിഞ്ഞു കാണാവുന്ന നിലയിലാണ്.
പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ഒരാൾക്കു സാരമായി പരുക്കേറ്റതായി സൂചനയുണ്ട്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.