തിരുവനന്തപുരം: സൽക്കാർ സെൻട്രൽ കിച്ചൺ മാനേജിംഗ് ഡയറക്ടർ സൽക്കാർ ബാബുവിന് നെഹ്റു പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിന്നും മന്ത്രി അഡ്വ ജി ആർ അനിലിൽ നിന്നും സൽക്കാർ ബാബു എന്ന ബാബു ജോസഫ് പുരസ്കാരം ഏറ്റുവാങ്ങി. മുൻ സ്പീക്കർ എം വിജയകുമാർ, മുൻ മന്ത്രി എം എം ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു. സൽക്കാർ ബാബു മറുപടി പ്രസംഗം നടത്തി.
അരനൂറ്റാണ്ട് മുമ്പ് 1969 ലാണ് പാലാ ആസ്ഥാനമായി സൽക്കാർ കിച്ചൻ്റെ ആരംഭം. കോച്ചേരിൽ ബേബിയാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സൽക്കാർ ഹയറിംങ്ങ് എന്നായിരുന്നു പ്രാരംഭ കാലത്തെ പേര്. കേരളത്തിലൊട്ടാകെ പ്രശസ്തമായ സൽക്കാരിന് സൽക്കാർ പന്തൽ, സൽകർ ഡക്കറേഷൻസ്, സൽക്കാർ കേറ്ററിംങ്ങ് ആൻ്റ് ഇവൻറ്സ്, സൽക്കാർ ഫാം എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ഉണ്ട്. ജനപ്രീതി നേടിയ അപൂർവ്വം ബ്രാൻ്റുകളിൽ ഒന്നാണ് സൽക്കാർ ഗ്രൂപ്പ്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.