പ്രവിത്താനം: വായനാദിനത്തിൽ തന്റെ അമൂല്യമായ പുസ്തക ശേഖരം മാതൃവിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് കൈമാറി പാലാ രൂപത മുൻ വികാരി ജനറാളും പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പളുമായ റവ.ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ. തന്റെ വിദ്യാഭ്യാസ, സർവീസ്, റിട്ടയർമെന്റ് കാലഘട്ടങ്ങളിൽ ശേഖരിച്ച്, ഉപയോഗിച്ചിരുന്നതും മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ശാഖകളിലുള്ളതുമായ പുസ്തക ശേഖരമാണ് വരും തലമുറകൾക്കായി അദ്ദേഹം കൈമാറിയത്.
ഹെഡ്മാസ്റ്റർ അജി വി ജെ, അധ്യാപകരായ റാണി മാനുവൽ, ജിനു ജെ.വല്ലനാട്ട് എന്നിവർ ചേർന്ന് സ്കൂളിന് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി. തന്റെ മാതൃ വിദ്യാലയത്തിന്റെ പല ആവശ്യങ്ങളിലും അനുഭാവപൂർവ്വം സഹകരിക്കുന്ന ഈനാസച്ചന്റെ പുസ്തക ശേഖരം ഏറെ അഭിമാനത്തോടെയാണ് ഏറ്റുവാങ്ങുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ. പറഞ്ഞു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.