Subscribe Us



കനത്ത മഴയിലും കാറ്റിലും പാലായിൽ വ്യാപക നാശം

പാലാ: പാലായിലും പരിസര പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. 
വെള്ളിയാഴ്ച വീശിയടിച്ച ചുഴലിക്കാറ്റ്, കരൂർ,കുടക്കച്ചിറ, വലവൂർ പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഇവിടെ കാറ്റ് സംഹാര താണ്ഡവമാടിയപ്പോൾ റബ്ബർ, തേക്ക്, ആഞ്ഞിലി മരങ്ങൾ കടപുഴകി. 
ഞായറാഴ്ച്ച രാമപുരം വെള്ളിലാപ്പള്ളിയിലുംഐങ്കൊമ്പിലുമായിരുന്നു കാറ്റ് നാശം വിതച്ചത്. ഏഴാച്ചേരി, ഗാന്ധിപുരം, വെള്ളിലാപ്പള്ളി, കൊണ്ടാട്, കൂടപ്പലം, രാമപുരം അമ്പലം ഭാഗം എന്നിവിടങ്ങളിൽ ശക്തയായ കാറ്റ് കനത്ത നാശം വിതച്ചു . വ്യാപക കൃഷി നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മരങ്ങൾ വീണ് നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.  വെള്ളിലപ്പള്ളി സ്‌കൂളിന്റെ ഓടുകളെല്ലാം തകരുകയും ക്‌ളാസ് റൂമിന്റെ സീലിംഗുകൾ തകരുകയും ചെയ്തു . ക്ലാസ് റൂമുകളുടെ സീലിങ്ങ് പൂർണ്ണമായി തന്നെ ഇളകി മാറിയിട്ടുണ്ട്. ഐങ്കൊമ്പിൽ മരം കടപുഴകി കാറിന് മുകളിൽ പതിച്ച് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരൻ പരുക്കുകളേൽക്കാതെ രക്ഷപെട്ടു.
തിങ്കളാഴ്ച  പ്രവിത്താനത്തുണ്ടായ ശക്തമായ കാറ്റിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. പാലാ ടൗണിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റി സമീപം മരം കടപുഴകി വീണ് ഓട്ടോറിക്ഷാകൾക്ക് കേടുപാടുകൾ സംഭവിച്ചു. ടൗൺഹാളിനു സമീപവും മരം വീണ് കാർ തകർന്നു. 

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൻ്റെ മതിൽ കെട്ട് മഴയിൽ തകർന്നു.

Post a Comment

0 Comments