Subscribe Us



സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരിച്ചു: നോട്ടീസിന് മറുപടി നൽകി ഉദ്യോഗസ്ഥർ

തിരുവല്ല: റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ.

റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. 

ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. 

ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. 

സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

ജീവനക്കാർ ചിത്രീകരിച്ച റീൽ സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ ആയതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉണ്ടായി. ഇതേത്തുടർന്നാണ് അധികൃതർ ജീവനക്കാരിൽ നിന്നും വിശദീകരണം തേടിയത്.

റീൽ ചുവടെ ചേർക്കുന്നു

Post a Comment

0 Comments