ന്യൂഡല്‍ഹി: എസ്‌സി, എസ്ടി ഉപസംവരണത്തില്‍ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ(21/08/2024) ഭാരത് ബന്ദ് നടത്തും. ഇതിനെ പിന്തുണച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ദലിത് സംഘടനകള്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ഭീം ആര്‍മിയും വിവിധ ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സുപ്രീം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടപ്പാക്കുക, വിദ്യാഭ്യാസ മേഖലയിലെ ക്രീമിലെയര്‍ നയങ്ങള്‍ റദ്ദാക്കുക, എസ്‌സി, എസ്ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഭാരത് ബന്ദ് നടത്തുന്നത്.
ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരളത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകള്‍ അറിയിച്ചു. വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരിക സഭ, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് സംസ്ഥാന ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും സംഘടനകള്‍ അറിയിച്ചു. സംസ്ഥാനത്ത് പൊതുഗതാഗതത്തെയും സ്‌കൂളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്ത നത്തെയും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.