Subscribe Us



വ്യാപാരോത്സവം: പൈകയിൽ വ്യാപാരികൾ തമ്മിൽ ഭിന്നത രൂക്ഷം

പൈക: ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാരോത്സവവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു പൈകയിലെ വ്യാപാരി വ്യവസായി ഏകോപനസമിതിയിൽ ഭിന്നത രൂക്ഷം. 
വ്യാപാരോത്സവത്തിൻ്റെ ഭാഗമായി സമ്മാനപദ്ധതി ആരംഭിക്കുകയും പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. പദ്ധതി ആരംഭിച്ചശേഷം കമ്മിറ്റിയിൽ ആലോചിക്കാതെ എലിക്കുളം പഞ്ചായത്തിൽപ്പെട്ട മഞ്ചക്കുഴി, കുരുവിക്കൂട് ഭാഗത്തെ വ്യാപാരികളെയും സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് ഭിന്നത രൂക്ഷമാകാൻ കാരണം. പ്രസിഡൻറും കൂട്ടരും ഏകാധിപത്യപരമായ രീതിയിൽ തീരുമാനമെടുക്കുകയായിരുന്നുവെന്നും   ആരോപണമുണ്ട്. 
ഈ നടപടി ഒരു വിഭാഗം വ്യാപാരികളെ ചൊടിപ്പിച്ചു. ഇതേത്തുടർന്ന് ഇവർ വ്യാപാരോത്സവത്തിൽനിന്നും വിട്ടു നിൽക്കുകയാണ്. സമീപപ്രദേശത്തെ വ്യാപാരികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്. തർക്കം പരിഹരിക്കാൻ സമിതിയുടെ മേൽഘടകങ്ങൾ ഇടപെടുമെന്നാണ് സൂചന.

Post a Comment

0 Comments