അന്തീനാട്: അന്തീനാട് നന്മ ഹോട്ടലിനു മുന്നിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്. രാത്രി ഒൻപതു മണിയോടെയാണ് അപകടം. കെ എൽ 67 സി 2964 എന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കെ എൽ 17 ക്യൂ5114 എന്ന ട്രാവലറുമായിട്ടാണ് കൂട്ടിയിടി നടന്നത്.
കൂടിയിടിച്ചതിനെത്തുടർന്ന് യുവാവ് ബൈക്കിൽ നിന്നും തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹോട്ടലിൽ നിന്നും ഇറങ്ങിയ യുവാവ് പാഞ്ഞു വന്ന് ട്രാവലറിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് ട്രാവലർ ഡ്രൈവർ പറയുന്നത്. കഴിഞ്ഞ ദിവസം ഇവിടെ മറ്റൊരു അപകടവും നടന്നിരുന്നു.
പാലാ ഡി വൈ എസ് പി കെ സദൻ്റെ നിർദ്ദേശത്തെതുടർന്ന് പാലാ പോലീസ് നടപടി സ്വീകരിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.