Subscribe Us



മാധ്യമങ്ങളാണ് ജനാധിപത്യത്തിൻ്റെ ശക്തി: ഷാജു തുരുത്തൻ; പാലായിൽ ഓൺലൈൻ മാധ്യമ കൂട്ടായ്മയ്ക്ക് തുടക്കമായി

പാലാ: ജനാധിപത്യത്തിൻ്റെ ശക്തി മാധ്യമങ്ങളാണെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. പാലായിൽ മീഡിയാ അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിൻ്റെ മുഖമാണ് ഓൺലൈൻ മാധ്യമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മീഡിയാ അക്കാദമി പ്രസിഡൻ്റ് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തങ്കച്ചൻ പാലാ സ്വാഗതവും ട്രഷറർ പ്രിൻസ് ബാബു കൃതജ്ഞതയും പറഞ്ഞു.

വൈസ് പ്രസിഡൻ്റ് സാംജി പഴേപറമ്പിൽ, ജോയിൻ്റ് സെക്രട്ടറി സുധീഷ് ബാബു, ഭാരവാഹികളായ ഫാ ജെയ്മോൻ ജോസഫ് നെല്ലിക്കുന്ന് ചെരുവ് പുരയിടം, അമല പ്രിൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നഗരസഭ വൈസ് ചെയർമാൻ ലീന സണ്ണി, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി മീനാഭവൻ, പാലാ നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി, നഗരസഭാ കൗൺസിലന്മാരായ വി സി പ്രിൻസ്, ബൈജു കൊല്ലംപറമ്പിൽ, ജോസിൻ ബിനോ, കെ സി പീറ്റർ, മായ പ്രദീപ്, സാവിയോ കാവുകാട്ട്, ലിസിക്കുട്ടി മാത്യു, സി പി ഐ  നേതാവ് ബാബു കെ ജോർജ്, കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് നന്ദകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാവുകാട്ട്, കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്,  ജോസുകുട്ടി പൂവേലിൽ, ടോമി പൊരിയത്ത്, വേണു വേങ്ങയ്ക്കൽ, ഷിബു തെക്കേമറ്റം, ജെയിസൺ മാന്തോട്ടം, നിതിൻ സി വടക്കൻ, ജോയി കളരിയ്ക്കൽ, തോമസുകുട്ടി വരിയ്ക്കയിൽ, വിനയകുമാർ പാലാ, ആകാശ് മാനുവൽ ടോമി തുടങ്ങിയവർ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.
പത്രസമ്മേളനങ്ങൾ, മീറ്റ് ദ പ്രസ് തുടങ്ങിയവയ്ക്കൊപ്പം മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും മീഡി അക്കാദമിയിൽ സംഘടിപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ 8547467996 എന്ന നമ്പരിൽ ലഭിക്കും. പാലാ കൊട്ടാരമറ്റത്തെ നഗരസഭ കോംപ്ലെക്സിലെ രണ്ടാം നിലയിൽ എസ് 4 ൽ ആണ് മീഡിയാ അക്കാദമി പ്രവർത്തിക്കുന്നത്.


Post a Comment

0 Comments