Subscribe Us



ബസ് കാത്തുനിന്ന പെൺകുട്ടിക്ക് വഴിയരികിലെ വൈദ്യുതിത്തൂണിൽ നിന്നും വൈദ്യുതാഘാതമേറ്റു; വിവരങ്ങൾ നൽകാതെ കാർമ്മൽ മെഡിക്കൽ സെൻ്റർ

പാലാ: ബസ് കാത്തുനിന്ന പെൺകുട്ടിക്കു വൈദ്യുതി തൂണിൽ നിന്നും ഷോക്കേറ്റു. കിഴതടിയൂർ ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക്  12 മണിയോടെയാണ് സംഭവം. അമ്മയ്ക്കൊപ്പം ബസ് കാത്തുനിന്ന പെൺകുട്ടിയുടെ  സമീപത്തെ പോസ്റ്റിൽ അറിയാതെ കൈ തട്ടിയപ്പോൾ ഷോക്കേൽക്കുകയായിരുന്നു.  ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ സമീപത്തെ കാർമ്മൽ ആശുപത്രിയിൽ എത്തിച്ചു. 

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല എന്നാണ് നാട്ടുകാരിൽ നിന്നും ലഭ്യമാകുന്ന വിവരം.

വിവരങ്ങൾക്കായി കാർമൽ ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ കുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് പി ആർ ഒ അറിയിച്ചത്. വൈദ്യുതി വകുപ്പിൻ്റെ വീഴ്ച മറച്ചുവയ്ക്കാൻ ആശുപത്രി അധികൃതർ ഒത്താശ ചെയ്യുന്നതിൻ്റെ  ഭാഗമാണ് അപകടം പറ്റിയതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ മടിക്കുന്നതെന്നാണ് സൂചന. സമീപകാലത്ത് രാമപുരം സ്വദേശിയായ നാലു മാസം പ്രായമായ പെൺകുഞ്ഞ് മരണപ്പെട്ടത് ഈ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപണമുന്നയിച്ചിരുന്നു.

Post a Comment

0 Comments