Subscribe Us



കൊട്ടാരമറ്റത്തെ കെ എം മാണി സ്മാരകത്തോട് അനാദരവ്

പാലാ: മുൻമന്ത്രി അന്തരിച്ച കെ എം മാണിയെ ആദരിക്കുനതിനായി കൊട്ടാരമറ്റത്ത് സ്ഥാപിച്ച പ്രതിമയുടെ പീഠത്തിൽ പോസ്റ്റർ പതിച്ച് അനാദരവ്. കാഞ്ഞിരപ്പള്ളിയിലുള്ള ഒരു ആരാധനാലയത്തിൽ നടക്കുന്ന ചടങ്ങിൻ്റെ പ്രചരണാർത്ഥം  പ്ലാസ്റ്റിക്കിൽ തയ്യാറാക്കിയ പ്രചരണ പോസ്റ്ററാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ നൂൽകമ്പി ഉപയോഗിച്ചു സ്ഥാപിച്ചിരിക്കുന്നത്.

ഒരു വ്യക്തിയെ ആദരിക്കാൻ സ്ഥാപിച്ചിരിക്കുന്ന സ്മാരകത്തിൽ മറ്റു പരസ്യങ്ങൾ സ്ഥാപിക്കുന്നത് അനാദരവാണ്. ആരാധനാലയത്തിൻ്റെ പ്രചരണ സാമിഗ്രി ആയതിനാലാണ് ഇത് മാറ്റാൻ മുതിരാത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരാളുടെ സ്മാരകത്തിൽ ഇത്തരത്തിൽ പോസ്റ്റർ സ്ഥാപിച്ച നടപടി അനുചിതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Post a Comment

0 Comments