Subscribe Us



മരണശേഷം 'കടുവ'യുടെ മൃതശരീരം വൈദ്യപഠനത്തിന് ദാനം ചെയ്യും

പാലാ: പൃഥ്വിരാജ് ചിത്രമായ 'കടുവ'യിലെ നായക കഥാപാത്രത്തിൻ്റെ ഒർജിനൽ വേർഷനായ ജോസ് (കുറുവച്ചൻ ) കുരുവിനാക്കുന്നേൽ തൻ്റെ മരണശേഷം തൻ്റെ മൃതശരീരം പഠനത്തിനായി കോട്ടയം മെഡിക്കൽ കോളജിന് കൈമാറാൻ സമ്മതപത്രം നൽകി.

തൻ്റെ ആഗ്രഹപ്രകാരം ഭാര്യ മറിയമ്മയും മക്കളും അതിന് സമ്മതിച്ചതായി  കുറുവച്ചൻ പറഞ്ഞു. മറ്റുള്ളവർക്ക് ഉപകാരപ്പെടാനാണ് താൻ ശരീരം ദാനം ചെയ്യുന്നത്. കുഴിച്ചിട്ടാൽ പുഴു തിന്നും കത്തിച്ചാൽ ചാരമായി പോകും. സ്വയം തോന്നിയതാണ്. മരണശേഷം തന്റെ മൃതദേഹം സമൂഹത്തിന് ഉപയോഗപ്പെടണമെന്ന ലക്ഷ്യമാണ് തന്റെ പ്രവര്‍ത്തിയിലൂടെ ലക്ഷ്യമിടുന്നത്. സീതാറാ യെച്ചൂരിയുടെ മൃതദേഹം കൈമാറിയത് എയിംസിനാണ്. എംഎം ലോറന്‍സിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള നീക്കം വിവാദവുമായി. ഇതിനിടെയാണ് ജോസ് കുരുവിനാക്കുന്നേലിന്റെ ശരീരദാനം വാർത്തയാവുന്നത്. ഇതു സംബന്ധിച്ച കുറുവച്ചൻ്റെ ഓഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments