Subscribe Us



എൻ സി പി കേരള ഘടകത്തിൽ ഭിന്നത രൂക്ഷം; കോട്ടയത്ത് സുഭാഷ് പുഞ്ചക്കോട്ടിലിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് വിമതപക്ഷത്തിൻ്റെ രഹസ്യ യോഗം

കോട്ടയം: ശരത്പവാർ നേതൃത്വം നൽകുന്ന എൻ സി പി യിലെ കേരള ഘടകത്തിൽ ഭിന്നത അതിരൂക്ഷം. നിലവിലുള്ള സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽ പിളർപ്പ് അനിവാര്യമായി. 

അധികാരത്തിനുവേണ്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ നേതൃത്വത്തിൽ തോമസ് കെ തോമസ് എം എൽ എ വിഭാഗവും മന്ത്രി ഏ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിൽ രൂക്ഷമായ ഭിന്നതയാണ് അടുക്കാനാവാത്ത വിധം രൂക്ഷമായി തുടരുന്നത്.

പതിനാലു ജില്ലാ പ്രസിഡൻ്റുമാരിൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മാത്രമാണ് ശശീന്ദ്രൻ പക്ഷത്തുള്ളത്. പതിറ്റാണ്ടുകളായി കളം നിറഞ്ഞു കളിക്കുന്ന ശശീന്ദ്രനും രാഷ്ട്രീയ തന്ത്രങ്ങളിൽ അഗ്രഗണ്യനായ പി സി ചാക്കോയും തമ്മിലുള്ള പോരാട്ടമാണ് എൻ സി പി കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയത്. 

മന്ത്രി സ്ഥാനം ഉപേക്ഷിക്കാനാവില്ലെന്നുറപ്പിച്ച ശശീന്ദ്രൻ പക്ഷവും മന്ത്രി മാറിയേ തീരൂ എന്ന നിലപാടിൽ തോമസ് കെ തോമസ് പക്ഷവും തങ്ങൾക്കൊപ്പം ആളെ ഉറപ്പിച്ചു നിർത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. 
ഇതിൻ്റെ ഭാഗമായി ശശീന്ദ്രൻ പക്ഷത്തുള്ള സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിലിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ്  കോട്ടയത്ത് വിമതരുടെ രഹസ്യ യോഗം ചേരുന്നുണ്ട്. ഇതോടെ കോട്ടയത്ത് എൻ സി പി യിൽ പോര് രൂക്ഷമാകും. ഇത് സംസ്ഥാന തലത്തിൽ ആളിക്കത്തിക്കാനാണ് വിമതപക്ഷം കോപ്പുകൂട്ടുന്നത്. എൻ സി പി യിലെ ഭിന്നത ഇടതുമുന്നണിയിലും അലോസരം സൃഷ്ടിച്ചിട്ടുണ്ട്.


Post a Comment

0 Comments