പാലാ: പാലാ അൽഫോൻസാ കോളജ് വജ്രജൂബിലി സമാപന സമ്മേളനം കോളജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന ആഘോഷത്തിൻ്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന നിരവധി പ്രവർത്തനങ്ങൾ കോളേജിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
സമാപന സമ്മേളനത്തിലേക്ക് കോളേജ് പ്രിൻസിപ്പൽ റവ.ഡോ ഷാജി ജോൺ സ്വാഗതം പറഞ്ഞു. പാലാ രൂപതാദ്ധ്യക്ഷനും കോളജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനം സിനിമാ താരവും കേന്ദ്ര പെട്രോളിയം - ടൂറിസം വകുപ്പു സഹമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ സാംസ്കാരികരംഗത്തും ഭാരതത്തിൻ്റെ കായികരംഗത്തും അൽഫോൻസാ കോളേജ് നല്കിയ സംഭാവനകളെ സുരേഷ് ഗോപി അനുസ്മരിച്ചു.
കോളേജിൻ്റെ പേരിൽ കേരളത്തിലെ ഏറ്റവും മികച്ച കായികപ്രതിഭയ്ക്കു നല്കാനായി 3 ലക്ഷം രൂപ വിലമതിക്കുന്ന ഒരു എവർറോളിങ് ട്രോഫി എർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വജ്രജൂബിലിയോടനുബന്ധിച്ച് കോളേജിൻ്റെ നേതൃ ത്വത്തിൽ നിർമ്മിച്ചു നല്കിയ 32 വീടുകളുടെ താക്കോൽ ദാനവും തദവസരത്തിൽ നടത്തപ്പെട്ടു. കോളേജ് മാനേജരും രൂപതാ വികാരി ജനറാളുമായ റവ. ഡോ. ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കെ ഫ്രാൻസിസ് ജോർജ് എം പി, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, എന്നിവർ പ്രസംഗിച്ചു. കോളജ് ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. മുൻ പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ, പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.