Subscribe Us



ബെറ്റര്‍ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റിനും ഇന്ന് പാലാ ടൗണ്‍ ഹാളില്‍ തിരി തെളിയും; പ്രവേശനം സൗജന്യം

പാലാ: ജെ.സി.ഐ. പാലാ ടൗണിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 17-ാമത് ബെറ്റര്‍ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റിനും ഇന്ന് (10/10/2024) പാലാ ടൗണ്‍ ഹാളില്‍ തിരി തെളിയും. 

രാവിലെ 10 മണിക്ക് ജെ.സി.ഐ. പാലാ ടൗണ്‍ പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. എക്സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. സോണ്‍ പ്രസിഡന്റ് അഷറഫ് ഷെരീഫ് നിര്‍വ്വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, ജെ.സി.ഐ. സോണ്‍ വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ തുടങ്ങിയവര്‍ ആശംസകള്‍ നേരും. 

17-ാമത് ബെറ്റര്‍ ഹോംസ് എക്സിബിഷനും 
അഗ്രിഫെസ്റ്റിനും ഇന്ന് തുടക്കമാകും.

ഉദ്ഘാടന ദിവസമായ ഇന്ന് വൈകിട്ട് 3.30 ന് നൂറു ഭാഷകളില്‍ പാടുന്ന സൗപര്‍ണ്ണിക ടാന്‍സന്റെ കലാപരിപാടി ടൗണ്‍ഹാള്‍ അങ്കണത്തില്‍ ഉണ്ടായിരിക്കും.

ഇന്ന് മുതല്‍ 13 വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെയാണ് എക്സിബിഷന്‍ നടക്കുക. അമ്പതോളം വ്യത്യസ്തമായ സ്റ്റാളുകളും വിവിധയിനം കാര്‍ഷിക ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനവും എക്സിബിഷനില്‍ ഉണ്ടാകും. കലാപരിപാടികളും വിവിധയിനം മത്സരങ്ങളും എക്സിബിഷനോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്.  

നൂതന വെയിസ്റ്റ് മാനേജ്മെന്റ്, മൊബൈല്‍ ക്ലിനിക്ക് സേവനം, ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, എനര്‍ജി മാനേജ്മെന്റ് ടെക്നോളജി, വിദേശ പഠന സാധ്യതകള്‍, വീട് ശുചീകരണ ഉപകരണങ്ങള്‍ ഉള്‍പ്പെടെ പുതുമയാര്‍ന്ന വീട് സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്ന തരത്തിലുള്ള വിവിധ സ്റ്റാളുകളാണ് എക്സിബിഷനില്‍ സജ്ജമാക്കിയിട്ടുള്ളത്.

Post a Comment

0 Comments