Subscribe Us



കൊട്ടാരമറ്റത്ത് വാഹനം പാർക്കു ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഹോട്ടലിനുള്ളിലേയ്ക്ക് പാഞ്ഞുകയറി അപകടം

പാലാ: കൊട്ടാരമറ്റം വൈക്കം റൂട്ടിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിനുള്ളിൽ ഇടിച്ചു കയറി. ഇന്ന് രാവിലെ 7.45 നാണ് സംഭവം. കൊട്ടാരമറ്റത്തെ ഫ്രണ്ട്സ് ഹോട്ടലിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്. കെ എ 03 എൻ ജെ 5347 ബ്രസക്കാർ ആണ് അപകടമുണ്ടാക്കിയത്. 
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്ന ഏതാനും പേർക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments