Subscribe Us



ശുചിത്വ മുത്തോലി, സുന്ദര മുത്തോലി പദ്ധതിയ്ക്ക് തുടക്കമായി

പാലാ: ശുചിത്വ മുത്തോലി, സുന്ദര മുത്തോലി പദ്ധതിക്ക് ഇന്ന് മുത്തോലി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി മീനാഭവനാണ് ഹരിതാസേനാംഗങ്ങളെ സാക്ഷി നിർത്തി കർമ്മപദ്ധതിയുടെ തുടക്കം കടപ്പാട്ടൂർ ബൈപാസിൽ തുടക്കം കുറിച്ചത്.

നാളുകളായി കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്ന കടപ്പാട്ടൂർ ബൈപാസ് പ്രദേശം വൃത്തിയാക്കി ഇരുവശത്തും പൂച്ചെടികൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു രഞ്ജിത് ജി മീനാഭവൻ പറഞ്ഞു.

ചടങ്ങിൽ വാർഡ് മെമ്പർ സിജുമോൻ സി എസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ സിന്ധു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ എൻ കെ ശശികുമാർ, ജയാ രാജു, ശ്രീജയ എം.പി എന്നിവർ പ്രസംഗിച്ചു.

അടുത്ത നടപടിയായി പഞ്ചായത്തിലുടനീളം ക്യാമറകൾ സ്ഥാപിക്കുമെന്നും ശുചിത്വ പരിപാലനം ഒരു തുടർ പ്രിക്രിയയായി മാറ്റുമെന്നും രഞ്ജിത് ജി മീനാ ഭവൻ അറിയിച്ചു.

Post a Comment

0 Comments