Subscribe Us



മന്ത്രി അബ്ദുറഹ്മാൻ്റെ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ബി ജെ പി പ്രതിഷേധ ധർണ്ണ

പാലാ: കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുറഹ്മാൻ്റെ കൃസ്ത്യൻ വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബി ജെ പി പാലാ മണ്ഡലം കമ്മറ്റി പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു. പാലാ ളാലം പാലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ധർണ്ണ ഉദ്ഘാടനം ചെയ്തു. 
കേരളത്തിലെ സർക്കാർ ഒരു മതവിഭാഗത്തിൻ്റെ അവകാശങ്ങൾക്ക് മാത്രം നിലകൊള്ളുകയും അത് തുറന്നു പറഞ്ഞ വൈദികർ അടക്കമുള്ള ക്രൈസ്തവ സമൂഹത്തെ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്ത മന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് സംസ്ഥാന കമ്മറ്റി അംഗം എൻ കെ ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ അഡ്വ. ജി അനീഷ്, ജയൻ കരുണാകരൻ, കെ.കെ രാജൻ, ദീപു സി ജി, ജയകുമാർ വലവൂർ, നന്ദകുമാർ പാലക്കുഴ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments