Subscribe Us



ക്രിസ്ത്യൻ പുരോഹിതന്മാരെ വർഗ്ഗീയവാദികളെന്ന് വിളിച്ചാക്ഷേപിച്ച ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ രാജി വയ്ക്കണം: സുമിത്ത് ജോർജ്

പാലാ: മുനമ്പം സമരത്തിൽ സാധാരണ ജനവിഭാഗങ്ങൾ  അവരുടെ അവകാശ സമരത്തിന് നേതൃത്വം നൽകുന്നതിൻ്റെ പേരിൽ ക്രിസ്ത്യൻ പുരോഹിതന്മാരെ വർഗ്ഗീയവാദികളെന്ന് വിളിച്ചാക്ഷേപിച്ച ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ രാജിവച്ചു പുറത്ത് പോകണമെന്ന് ന്യൂനപക്ഷ മോർച്ച ദേശീയസമിതിയംഗം സുമിത്ത് ജോർജ് ആവശ്യപ്പെട്ടു. 
ഇദ്ദേഹം എല്ലാവിഭാഗം ന്യൂനപക്ഷങ്ങളെയും പ്രതിനിധീകരിക്കുന്ന മന്ത്രിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 
ഇവിടെ പുരോഹിതർ എവിടെ വർഗ്ഗീയത പറഞ്ഞുവെന്ന് അദ്ദേഹം വെളിവാക്കണം. 

മുനമ്പത്ത്‌  കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട്‌. അവർക്കു വേണ്ടി ശബ്ദിക്കുന്നവർ എങ്ങനെ വർഗ്ഗീയവാദികളാവുമെന്ന് സുമിത് ജോർജ് ചോദിച്ചു.
 
മന്ത്രിയുടെ വാദം പൂർണ്ണമായും വഖഫ് ബോർഡിന് അനുകൂലമായ  രീതിയിൽ ആണ്. ഇതു കേരളത്തിൽ വിലപ്പോവില്ല.

Post a Comment

0 Comments