പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന കാരുണ്യം സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ നാളെ (23/11/2024) അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുമെന്ന് ഭാരവാഹികളായ ഷൈലാ ബാലു, രാജീവ് ശ്രീരംഗം, പ്രശാന്ത് പാലാ, ജോളി തോമസ്, മേരി ദേവസ്യ എന്നിവർ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
23 ന് രാവിലെ 10ന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ആരംഭിക്കും. സെക്രട്ടറി ഷൈല ബാലു സ്വാഗതം പറയും.പ്രസിഡൻ്റ് പി എ കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും. കെ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനവും അവാർഡ്ദാനം മാണി സി കാപ്പൻ എം.എൽ.എയും ഡയാലിസിസ് കിറ്റ് വിതരണം മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തനും നിർവ്വഹിക്കും. സതീഷ് ചൊള്ളാനി, ബിനു പുളിക്കക്കണ്ടം, മേരി ദേവസ്യ, മൗലാന ബഷീർ, പ്രശാന്ത് പാലാ, ബിജു സാഗര, ഷെഫിന, പാലാ ഹരിദാസ്, സോമൻ, ജാൻസി, ദേവസ്യ വി.വി തുടങ്ങിയവർ പ്രസംഗിക്കും.
പാലായിലാകെ നിരവധി കാരുണ്യ പദ്ധതികൾ നടപ്പിലാക്കിയതായി സംഘാടകർ പറഞ്ഞു. രണ്ട് പെൺകുട്ടികളുടെ കല്യാണം നടത്തുകയും സംഘടന നടത്തിയ സൗജന്യ ഫാഷൻ ഡിസൈൻ കോഴ്സിലൂടെ അനേകം യുവതികൾക്കത് ജീവിതമാർഗ്ഗമായി. പലരും അത് മൂലം വിദേശത്ത് ജോലി നേടുകയും ചെയ്തതായും സംഘാടകർ അവകാശപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.