പാലാ: പാലായുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് അന്തരിച്ച മാർ സെബാസ്റ്റ്യൻ വയലിൽ ആണെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് പറഞ്ഞു. ബിഷപ്പ് വയലിലിൻ്റെ 38 മത് ചരമവാർഷികദിനത്തിൽ ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും സ്നേഹവിരുന്നും കരൂർ സ്നേഹാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെയും സമൂഹത്തിൻ്റെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച കർമ്മയോഗിയായിരുന്നു ബിഷപ്പ് വയലിൽ. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹത്തിൻ്റെ പരിശ്രമങ്ങളാണ് പാലാ വികസനത്തിന് അടിത്തറ പാകിയത്. അതുകൊണ്ടാണ് ആധുനിക പാലായുടെ മുഖ്യശില്പിയായി അദ്ദേഹം അറിയപ്പെടുന്നതെന്നും പ്രൊഫ വി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡിജോ കാപ്പൻ, പ്രൊഫ ഡാൻ്റി ജോസഫ്, ജോസി വയലിൽ കളപ്പുര, സി ജോസ്മിത, സാജു പ്ലാത്തോട്ടം, ജോസ് രൂപ്കല, ജോസഫ് കുര്യൻ മൂലയിൽ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് വയലിലിന് പാലായിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.