പാലാ ജൂബിലിത്തിരുന്നാൾ ഡിസംബർ 1 മുതൽ 9 വരെ തീയതികളിൽ നടക്കും. ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ, തിരുനാൾ പ്രദിക്ഷണം, മരിയൻ റാലി, ജൂബിലി സ്‌മാരക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങൾ, നാടകമേള, നയന മനോഹരമായ വീഥി അലങ്കാരങ്ങൾ, ശ്രുതിമധുരമായ വാദ്യമേളങ്ങൾ എന്നിവ പെരുന്നാളിന് മോടി കൂട്ടും
ഒന്നാം തീയതി വൈകിട്ട് 5.15നുള്ള വിശുദ്ധ കുർബാനയ്ക്ക്ശേഷം പള്ളിയിൽ നിന്നും വാദ്യമേളങ്ങളോടെ തിരുനാൾ പ്രദിക്ഷണമായി കുരിശുപള്ളിയിൽ എത്തി കൊടിയേറ്റ് കർമ്മം നടത്തും. തുടർന്ന് ഏഴുമണിക്ക് ടൗൺഹാളിൽ വച്ച് സി വൈ എംഎൽ നാടകമേളയുടെ ഉദ്ഘാടനവും തുടർന്ന് നാടകവും നടക്കും.
ഏഴാം തീയതി രാവിലെവരെ എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഏഴാം തീയതി രാവിലെ 7.30ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. അന്നേ ദിവസം രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ നടത്തുന്ന മരിയൻ റാലിയും ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം എന്നിവ നടക്കും. അഞ്ചുമണിക്ക് കുർബാനയ്ക്ക് ശേഷം ആഘോഷമായ പ്രദിക്ഷണം നടക്കും.
പ്രധാന തിരുനാൾ ദിവസമായ എട്ടാം തീയതി രാവിലെ 6.30ന് വിശുദ്ധ കുർബാന, 10 ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിൻ്റെ കാർമ്മികത്വത്തിൽ തിരുനാൾ വിശുദ്ധ കുർബാന നടക്കും. വൈകിട്ട് 6ന് പട്ടണം ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം ആരംഭിക്കും. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദവും സമ്മാനദാനവും നടക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.