പാലാ: ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നൽകുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ.എസ്.ടി.എ സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ 34 മത് സബ് ജില്ലാ സമ്മേളനം പാലായിൽ നടന്നു. സബ് ജില്ലാ പ്രസിഡൻ്റ് ബിന്ദു എം എൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ദീപാ ആൻ്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അനൂപ് സി മറ്റം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് കെ.രാജ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം ലിജോ ആനിത്തോട്ടം, ജില്ലാ എക്സിക്യൂട്ടീവ് അംഗം അശോക് ജി., ജില്ലാ കമ്മിറ്റിയംഗം എ.പി. ഇന്ദുലേഖ സബ് ജില്ലാ ട്രഷറർ ഷിബുമോൻ ജോർജ്, സബ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ പി.ബി എന്നിവർ പ്രസംഗിച്ചു.
സബ്ജില്ലാ പ്രസിഡൻ്റായി എ പി ഇന്ദുലേഖയെയും സെക്രട്ടറിയായി അനൂപ് സി മറ്റത്തെയും, ട്രഷററായി പി ബി അനിൽകുമാറിനെയും തിരഞ്ഞെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.