പാലാ: ദളിത് വിമോചനത്തിന് വഴികാട്ടിയായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനെക്കുറിച്ചുള്ള ദേശീയ സിമ്പോസിയം 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം സെന്റ് അഗ സ്റ്റ്യൻസ് പാരിഷ്ഹാളിൽ നടക്കുമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സിമ്പോസിയം കെ.സി.ബി.സി. എസ് സി/എസ് ടി/ബി.സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും.
ഡി സി.എം.എസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡൻ്റ് ഡോ ജോ ജേക്കബ്, പാലാ രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഡി സി എം എസ് പാലാ രൂപത പ്രസിഡൻറ് ബിനോയി ജോൺ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ നടത്തും. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ സിമ്പോസിയത്തിൻ്റെ മോഡറേറ്ററായിരിക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.