Subscribe Us



ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ തറവാടാണ് ഈറ്റയ്ക്കകുന്നേൽ തറവാട്: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കക്കുന്നേൽ തറവാടെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. യശശരീരനായ ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേലിൻ്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഭരണങ്ങാനം പള്ളിയിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നും പ്രാർത്ഥനയുള്ള ഒരു കുടുംബമായിരുന്നു ഈറ്റയ്ക്കകുന്നേൽ കുടുംബം. അദ്ദേഹം ബൈക്കപകടത്തിൽ മരിച്ചപ്പോൾ അന്നത്തെ റെക്ടറച്ചൻ പറഞ്ഞത് അവിരാച്ചൻ ഒരു വിശുദ്ധനാകേണ്ടുന്ന ആളായിരുന്നു എന്ന് പറഞ്ഞത് താൻ ഇപ്പോഴും ഓർക്കുന്നു എന്നും മാർ കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.

മരണപ്പെട്ട അച്ചൻ നമ്മെ അദ്ദേഹത്തിൻ്റെ ജീവിതം മാതൃകയാക്കി കാണിച്ച ധന്യ ജീവിതമായിരുന്നു. ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ജീവിതമായിരുന്നു ഈറ്റയ്ക്കക്കുന്നേലച്ചൻ്റെതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മാർ ജോർജ് ആലഞ്ചേരി, ചീഫ് വിപ്പ് എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ലോപ്പസ് മാത്യു, പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ, ഫാ സിറിൾ തയ്യിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments